കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിക്കു നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ കണ്ണൂര്‍സ്വദേശി അറസ്റ്റില്‍. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയിലായിരുന്നു സംഭവം. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് റെയില്‍വേ പൊലിസ് പ്രതിയായ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ അറസ്റ്റ് ചെയ്തു. കണ്ണൂരും പയ്യന്നൂരിനുമിടയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം. ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട ശേഷമാണ് പ്രതി നഗ്‌നത പ്രദര്‍ശനം നടത്തിയത്. പിന്നീട് കാസര്‍കോട് എത്തിയപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. പിന്നീട് മുന്നില്‍ ഇരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സഹിതമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.