കണ്ണൂര്‍: ഒരു വര്‍ഷത്തിനിടയില്‍ ഏകദേശം ഒരു മണിക്കൂര്‍ ഉമ്മന്‍ ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ അവസരം ലഭിച്ചത് എന്റെ അഭിഭാഷക ജീവിതത്തില്‍ ഒരു അസുലഭ സന്ദര്‍ഭമായിരുന്നുവെന്നു ഓര്‍ക്കുകയാണ് അഡ്വ. വി.പി ശശീന്ദ്രന്‍. കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വരികയെയാണ് ഉമ്മന്‍ചാണ്ടിയുടെ ജീവിതത്തില്‍ മറക്കാനാവാത്ത ആ ദിനം വന്നത്. ഒരു മുഖ്യമന്ത്രിയ്ക്കും ഇതുവരെയും ഇത്തരത്തിലുള്ള ഒരു അപമാനവും പ്രതിഷേധവും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ് ഉണ്ടാകുകയും അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് ആ കല്ലേറ് കേസ് ചരിത്രമായി. കോടതിയില്‍ സൗമ്യമായി മറുപടി പറഞ്ഞ സാക്ഷിയോട് അദ്ദേഹത്തിന്റെ ജനകീയത അംഗീകരിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്നെയാണ് അന്നു അഡ്വ. വി.പി ശശീന്ദ്രന് തോന്നിയത്. ‘കല്ലേറ് കൊണ്ട് കീറിയതാണ് ഈഷര്‍ട്ട് എന്ന് ആരോപിച്ച് പോലിസ് ബന്ത് വസ്സില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയ സംഭവ സമയം ധരിച്ച ഷര്‍ട്ടില്‍ കാണുന്ന ‘കീറല്‍’ അന്നേ ദിവസം ഉണ്ടായിരുന്നില്ല എന്ന് ക്രോസ് വിസ്താരത്തില്‍ സമ്മദിച്ചപ്പോള്‍ അദ്ദേഹം കോടതി മുന്‍പാകെ എത്രമാത്രം സത്യസന്ധത കാണികുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചു എന്ന് രാഷ്ട്രീയ നേതാക്കള്‍ കോലാഹലമുണ്ടാക്കിയത് വസ്തുതപരമായി ശരിയല്ല എന്ന് ഉമ്മന്‍ ചാണ്ടി അംഗീകരിക്കുന്നതായിരുന്നു മിക്ക ചോദ്യങ്ങളുടെയും മറുപടി. അത് തന്നെ ആണ് തന്റെ നിയമസഭയിലെ
തന്നെ എം.എല്‍ എ മാരായ കെ.കെ നാരായണന്‍ സി. കൃഷ്ണന്‍ എന്നീ പ്രതികള്‍ക്കെതിരെ പോലും അനാവശ്യമായി കള്ള സാക്ഷി പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാവാതിരുന്നത്. ഇത്തരം മൊഴികള്‍ തന്നെയാണ്
ഉമ്മന്‍ ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തെളിയിക്കാന്‍ സാധിച്ചില്ല എന്ന കണ്ടെത്തലില്‍ കോടതി പ്രതികളായ 107 പേരെയും പ്രസ്തുത വകുപ്പില്‍ വെറുതെ വിട്ടത്. പൊതുമുതല്‍ നശിച്ചിച്ചു എന്നത് മാത്രമാണ് ശിക്ഷിച്ച മൂന്ന് പ്രതികള്‍ക്ക് എതിരെ കണ്ടെത്തിയത്. കോടതി മുന്‍പാകെ കാണിച്ച സത്യസന്ധതയും സൗമ്യതയും രാഷ്ടിയ നേതാക്കന്മാര്‍ മാതൃകയാക്കേണ്ടത് തന്നെ’. എന്നാണ് ഉമ്മന്‍ചാണ്ടി കല്ലേറ് കേസിന്റെ കോടതി കാലത്തെ അഭിഭാഷകന്‍ ഓര്‍ക്കുന്നത്.