കനത്ത മഴയില്‍ കോട്ടയം വെച്ചൂരില്‍ വീട് തകര്‍ന്നുവീണു.വീട്ടിലുളളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇടതാഴം സ്വദേശി സതീശന്റെ വീടാണ് തകര്‍ന്നുവീണത്.ഇന്നലെ രാത്രിയോടെയാണ് സംഭവം. ഉഗ്രശബ്ദത്തോടെ വീട് തകര്‍ന്നുവീഴുകയായിരുന്നു. ഈ സമയം സതീശന് അടക്കം 5 പേര് വീട്ടില്‍ ഉണ്ടായിരുന്നു.ശബ്ദം കേട്ട് വീട്ടിലുളളവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. വീട് പൂര്‍ണ്ണമായും തകര്‍ന്നു.