സ്വർണം വാങ്ങാൻ ഭൂരിഭാഗം പേരും സ്വീകരിക്കുന്ന മാർഗം പണമിടപാടാണ്. 2000 രൂപ നോട്ടുകൾ പിൻവലിച്ചിക്കും എന്ന തീരുമാനത്തിന് പിന്നാലെ കൂടുതൽ പേർ സ്വർണം വാങ്ങാൻ പണമിടപാട് നടത്തുന്നതായാണ് വാർത്തകൾ. എന്നാൽ പണമിടപാട് നടത്തി സ്വർണം വാങ്ങുമ്പോൾ ആധാർ, പാൻ തുടങ്ങിയ കെവൈസി രേഖകൾ നൽകാതെ എത്ര രൂപ വരെ സ്വർണം വാങ്ങാൻ സാധിക്കും എന്നറിയേണ്ടതമുണ്ട്. വലിയ അളവിൽ സ്വർണം വാങ്ങുന്ന വിവാഹ ആവശ്യക്കാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ വരുത്തേണ്ടത്.