കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
കള്ളക്കേസില്‍ കുടുക്കിയാല്‍ രാജിവയ്ക്കാനുള്ളതല്ല കെപിസിസി അധ്യക്ഷസ്ഥാനമെന്ന് കെ സി വേണുഗോപാല്‍. നരേന്ദ്ര മോദിയെ സുഖിപ്പിക്കാനാണ് സുധാകരന്റെ അറസ്റ്റ്.
കേസ് കെട്ടിച്ചമച്ചതെന്ന് എകെ ആന്റണി. കോടതിയില്‍ എത്തുമ്പോള്‍ കേസ് തള്ളിപ്പോകുമെന്നും ആന്റണി.
കെ സുധാകരന് കെപിസിസി അധ്യക്ഷ പദവിയില്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സുധാകരനെ പദവിയില്‍ നിന്നും മാറ്റുന്നതില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചങ്ക് കൊടുത്തും സുധാകരനൊപ്പം നില്‍ക്കുമെന്ന് വിഡി സതീശന്. ജനാധിപത്യ കേരളം സുധാകരനൊപ്പമെന്നും സതീശന്.
അതേസമയം ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുമെന്ന് കെ സുധാകരന് അറിയിച്ചു. മാറി നില്ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും കെ സുധാകരന്. അന്വേഷണം നേരിടും, ഭയമില്ലെന്നും സുധാകരന് പറഞ്ഞു. നിരപരാധിയാണെന്ന് വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നെന്നും കെ സുധാകരന്.