ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ 2 പേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇന്ന് രാവിലെ സിവിൽ ലൈനിലാണ് സംഭവം. പ്രഭാത സവാരി നടത്തുകയായിരുന്ന നിതീഷ് കുമാറിനെതിരെ ബൈക്കുകൾ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ ബൈക്കുകൾ നിതീഷ് കുമാറിന് അടുത്തെത്തിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ നിതീഷ് കുമാർ ഫുട്പാത്തിലേക്ക് കയറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തെ പൊലീസ് ഗൗരവകരമായാണ് കണ്ടിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങി.