തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച പോക്സോ കേസില്‍ പ്രതിക്ക് 19 വര്‍ഷം തടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പയ്യന്നൂര്‍ കവ്വായി ഗാന്ധിനഗര്‍ കോളനിയിലെ പി. രതീഷ് (39) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോകോടതി ജഡ്ജ് ആര്. രാജേഷ് ശിക്ഷിച്ചത്. 2018 ജനുവരി 14നായിരുന്നു സംഭവം. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പയ്യന്നൂര്‍ എസ്.ഐ കെ.പി ഷൈന്‍ ആണ് പ്രതിയെ അന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അന്നത്തെ സി.ഐ ആയിരുന്ന എം.പി ആസാദ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.