കെ. വിദ്യ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട് അഗളി പോലീസ് അട്ടപ്പാടി ആർ.ജി.എം കോളേജിലെ അധ്യാപകരുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. മലയാളം എച്ച്.ഒ.ഡി പ്രീത മോൾ, മലയാളം അധ്യാപിക ജ്യോതി ലക്ഷ്മി എന്നിവരാണ് അഗളി പോലീസിന് വീണ്ടും മൊഴി നൽകിയത്. വിദ്യക്കെതിരായ മൊഴിയിൽ തന്നെ ഇവർ ഉറച്ചു നിൽക്കുകയാണെന്ന് പോലീസ് പറഞ്ഞു. വീണ്ടും മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോഴാണ് ഇവർ പഴയ മൊഴിയിൽ തന്നെ ഉറച്ച നിന്നത്.
കാസർകോട് നീലേശ്വരം പൊലീസ് എറണാകുളം മഹാരാജാസ് കോളജിൽ നിന്നും ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളും ശേഖരിച്ചു. മഹാരാജാസ് കോളജിൽ നിന്ന് നൽകുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പൊലീസ് ശേഖരിച്ചു. കരിന്തളം സർക്കാർ കോളജിൽ നേരത്തെ കെ വിദ്യ അധ്യാപനം നടത്തിയിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.