പെരിങ്ങോം: ഛര്‍ദ്ദിയും വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ട സംഭവത്തില്‍ ചികിത്സാ പിഴവെന്ന് സംശയിക്കുന്നതായുള്ള പരാതില്‍ പയ്യന്നൂരിലെ ആശുപത്രിക്കെതിരെ കേസ്. പെരിങ്ങോം മാത്തിലിലെ ധനേഷിന്റെ ഭാര്യ പ്രീത(40)യാണ് ഇന്നലെ രാവിലെ എട്ടരയോടെ മരിച്ചത്. ഛര്‍ദ്ദിയും വയറുവേദനയെ തുടര്‍ന്ന് പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം മൂര്ച്ഛീക്കുകയും തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി ഒരു മണിക്കൂറിനുള്ളിലായിരുന്നു അന്ത്യം. പയ്യന്നൂരിലെ ആശുപത്രിയില്‍നിന്നുള്ള ചികിത്സയിലെ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്നതായി സഹോദരന് പവിത്രന് പെരിങ്ങോം പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പെരിങ്ങോം പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തി.