പഴയങ്ങാടി: പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുതിയങ്ങാടി സിദ്ധിഖ് പള്ളിക്ക് സമീപത്തെ കെ.എം കുഞ്ഞഹമദിന്റെ മകള്‍ കെ.സി ഹൗസില്‍ ഷാഹിന(34)യാണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞ് സുരക്ഷിതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് യുവതിയെ ബന്ധുക്കള്‍ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്നു പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. ഭര്‍ത്താവ് നൗഷാദ് പള്ളിക്കര. മറ്റുമക്കള്‍: ഷസിന്, ആയിഷ. ചികിത്സാ പിഴവുണ്ടെന്ന ബന്ധുവിന്റെ പരാതിയില്‍ പഴയങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പഴയങ്ങാടി പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.