തിരുവനന്തപുരം: ഹെവി വാഹനങ്ങള്‍ക്ക് ഇനി മുതല്‍ സീറ്റു ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. ബസുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഡ്രൈവറും മുന്‍ സീറ്റില്‍ ഇരിക്കുന്നയാളും സീറ്റ് ബെല്‍റ്റ് ധരിക്കണം. ക്യാമറയിലൂടെ 56 വി.ഐ.പി വാഹനങ്ങള്‍ നിയമലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയെന്ന് ഗതാഗത മന്ത്രി അറിയിച്ചു. ഇതില്‍ 10 എണ്ണത്തിന് നോട്ടിസ് അയക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.