തദ്ദേശ സ്വയംഭരണ വകുപ്പ് ഏീകരണത്തിന്റെ മറവില്‍ എഞ്ചിനീയറിംഗ് വിംഗിനെ തകര്‍ക്കുന്ന നടപടികളുടെ ഭാഗമായി ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ തിരുവനന്തപുരം നഗരസഭ നേമം സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ അഭാവത്തില്‍ 150 ചതുരശ്രം മീറ്റര്‍ വിസ്തൃതിയുള്ള ഒരു വീടിന് ഒക്കുപ്പന്‍സി കൊടുത്തു എന്ന കുറ്റം ചാര്‍ത്തി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോസ് എച്ച് ജോണ്‍സിനെയും ഒക്കുപ്പന്‍സി നല്‍കിയ ശേഷം നടത്തിയ നിര്‍മാണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൂടെയുള്ള ഓവര്‍സീയര്‍മാരെയും സസ്‌പെന്റു ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എല്‍സിസിയുടെ നേതൃത്വത്തില്‍ 09-6-2023 വെള്ളിയാഴ്ച മിന്നല്‍ പണിമുടക്ക്.
മൂന്നു സെന്റിലും മറ്റും വീടുപണിയുന്ന പാവപ്പെട്ടവരുടെ ഗൃഹനിര്‍മാണത്തില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ ഒക്കുപ്പന്‍സി നല്‍കുന്നതിന് തടസമാക്കരുത് എന്ന മുന്‍മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. അത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ കെട്ടിട നമ്പരും ഓക്കുപ്പെന്‍സി സര്‍ട്ടിഫിക്കറ്റും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍ എന്നാണ് ജീവനക്കാര്‍ പറയുന്നത്.
സംസ്ഥാനത്തെ 46 തദ്ദേശ സ്ഥാപനങ്ങളില്‍ തദ്ദേശ വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5 ഉദ്യോഗസ്ഥരെ് സസ്‌പെന്‍ഡു ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം സോണല്‍ ഓഫിസിലെ രണ്ട് ഓവര്‍സിയര്‍മാര്‍, നേമം ഓഫിസിലെ തന്നെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പാലക്കാട് നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, തിരുവനന്തപുരം കല്ലിയൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജൂണ്‍ 6നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു സസ്‌പെന്‍ഷന്‍ എന്ന് മന്ത്രി എം.ബി.രാജേഷ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ജീവനക്കാരുടെ ഹാജര്‍നില, കെട്ടിടനിര്‍മാണ അനുമതി, കെട്ടിട നമ്പര്‍ സംബന്ധിച്ച അപേക്ഷകളിലെ കാലതാമസം, പൊതുജനത്തിനു ലഭിക്കേണ്ട സേവന അപേക്ഷകളില്‍ തീരുമാനം വൈകുന്നത് എന്നിവയിലാണു പരിശോധന നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരിശോധന നടന്ന സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റും ഒക്യൂപന്‍സിയും നല്‍കുന്നതില്‍ ചട്ടലംഘനങ്ങളും കാലതാമസവും കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.