തളിപ്പറമ്പ്: സ്കൂള്‍ യൂണിഫോമില്‍ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ പോലിസ് പിടികൂടി. സീതി സാഹിബ് സ്കൂള്‍ -സയ്യിദ് നഗര്‍ റോഡില്‍ വച്ചാണ് കെ.എല്‍.6. എ. 4432 നമ്പര്‍ ബൈക്ക് ഓടിച്ചു വന്ന കൗമാരക്കാരനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ പോലിസ് ഇന്‍സ്പെക്ടര്‍ ഏ.വി ദിനേശും സംഘവും പെട്രോളിങ് നടത്തവെയാണ് കൗമാരക്കാരനെ കണ്ടത്. വാഹനം കസ്റ്റഡിയിലെടുത്ത പോലിസ് വാഹന ഉടമ നടുവില്‍ വായാട്ടുപറമ്പ ആനക്കുഴി സ്വദേശി സി.എച്ച് സുബൈറിനെതിരെ കേസെടുത്തു.