തലശേരി: വിപണിയില്‍ പത്ത് ലക്ഷത്തിന്റെ ലഹരിമരുന്നുമായി വില്‍പ്പനക്കിടെ യുവാവിനെ പോലിസ് പിടികൂടി. എടക്കാട് ഷെയ്ഖ് പളളിക്ക് സമീപം താമസിക്കുന്ന ബൈത്തുല്‍ നിസാറിലെ മുഹമ്മദ് റഫീഖിനെ (36)യാണ് എസ്.ഐ സജേഷ് സി. ജോസും സംഘവും പിടികൂടിയത്. യുവാവില്‍ നിന്നു 30 ഗ്രാം എം.ഡി.എം.എയും, 956 ഗ്രാം ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയത്. തലശേരി പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരമാണ് പിടിയിലായത്. ലഹരിമരുന്നിന്ന് വിപണിയില്‍ പത്ത് ലക്ഷം രൂപ വില വരും. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.