നെയ്ത്തുകാരെ രക്ഷപെടുത്താനായി തുടങ്ങിയ ഹാന്‍വീവില്‍ നെയ്ത്തുകാര്‍ നേരിടുന്നത് കൊടിയ ദുരിതം

നെയ്ത്തുകാരെ മുഴുപ്പട്ടിണിയിലാക്കിക്കൊണ്ട് ഹാന്‍വീവ്. നെയ്ത്തുകാര്‍ക്ക് കൂലി കൊടുത്തിട്ട് ഇന്നേക്ക് ആറ് മാസം ആകുന്നു. മറ്റു ഹാന്‍വീവ് ജീവനക്കാര്‍ക്ക് മൂന്നുമാസമായി ശമ്പളം ലഭിച്ചിട്ട്. നെയ്ത്തുകാരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിയ സ്‌കൂള്‍ യൂണിഫോം പദ്ധതിയിലാണ് ഹാന്‍ലൂം ഇത്രയും നാള്‍ പിടിച്ചു നിന്നിരുന്നത്. ഈ പദ്ധതിയല്ലാതെ മുന്‍കാലങ്ങളിലുണ്ടായിരുന്നതുപോലെ യാതൊരു തരത്തിലുള്ള പദ്ധതികളൊന്നും നടപ്പിലാക്കാത്ത മാനേജ്മന്റിന്റെ കെടുകാര്യസ്ഥത ഹാന്‍വീവിനെ തന്നെ കരകയറാനാവാത്ത തരത്തിലുള്ള നഷ്ടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

പരമ്പരാഗത നെയ്ത്തു തൊഴിലാളികള്‍ അന്യം നിന്നു പോകാതിരിക്കാന്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന അഡീഷണല്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്‌കീമില്‍ ലഭിക്കേണ്ടിയിരുന്ന വേതനം പോലും നെയ്ത്തുകാര്‍ക്ക് ലഭിക്കാതായിട്ട് വര്‍ഷങ്ങളായി. ഹാന്‍വീവിന്റെ ആഭ്യന്തരവിപണി ഉത്പാദനം ഇല്ലാത്തതിനാല്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഹാന്‍വീവ് സ്‌കൂള്‍ യൂണിഫോമിന്റെ വിറ്റുവരവിന്റെ ലാഭത്തെ കുറിച്ച് പറഞ്ഞ് കഴിഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ തടിതപ്പി. സ്ഥാപനം ഇത്രയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും ലക്ഷങ്ങളുടെ പുറം കരാറുകള്‍ നടത്തുന്നത്. സ്‌കൂള്‍ യൂണിഫോം ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പാക്കിംഗ്, ലേബലിംഗ് മറ്റും മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന രീതിയില്‍ ഇക്കഴിഞ്ഞ രണ്ടു വര്‍ഷം പുറം കരാര്‍ കൊടുത്തത് അഴിമതിയുടെ ഏറ്റവും വലിയ തെളിവാണ്. സംസ്‌കരണശാല മാസങ്ങളോളമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോഴും പതിമൂന്ന് വര്‍ക്കര്‍മാര്‍ക്ക് അനധികൃതമായി സ്ഥിരം നിയമനം നല്‍കുകയും അവിടെ ജോലിയില്ലാത്തതുകൊണ്ട് ഓഫീസിലേക്കും മറ്റും അവരെ നിയമിച്ചിരിക്കുകയാണ്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമുകളില്‍ ടാബ് വാങ്ങിക്കൂട്ടുകയും 2023 മാര്‍ച്ച് മാസം ഷോറൂമിലെയും സ്‌റ്റോറുകളിലെയും സ്‌റ്റോക്ക് പരിശോധനക്കായി ബാംഗ്ലൂരില്‍ ഇന്ദിരാനഗറിലുള്ള എംകെ യുകെ ആന്റ് അസോസിയേറ്റ്‌സിനെ ഏല്‍പിക്കുകയും ചെയ്തു. എന്നാല്‍ ഹാന്‍വീവിന്റെ ഒറ്റ ഷോറൂമിലോ സ്‌റ്റോറിലോ പരിശോധനക്കായി മേല്‍പറഞ്ഞ ഏജന്‍സി എത്തിയിട്ടില്ല എന്നാണ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. ഇനിയും ബന്ധുനിയമനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. അനാവശ്യമായി ഉത്പാദന വിഭാഗത്തിലെ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റം നടത്തുന്നത് നെയ്ത്തുകാരെയും ജീവനക്കാരെയും ഓരേപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഭരണപക്ഷ യൂണിയനും നെയ്ത്തുകാരും സമരം ചെയ്താല്‍ മാത്രമേ ശമ്പളവും കൂലിയും ലഭിക്കൂ എന്ന അവസ്ഥയിലാണ് ഹാന്‍വീവ് ഇപ്പോള്‍. മുടങ്ങാതെ ശമ്പളം ലഭിക്കാനും പ്രമോഷനും പേ റിവിഷനും നടത്താനും ഭരണപക്ഷ യൂണിയന്‍ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് അഴിമതി അവസാനിപ്പിച്ച് ഹാന്‍വീവിനെ രക്ഷപ്പെടുത്തണമെന്നാണ് നെയ്്ത്തു തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

spot_imgspot_img

Popular

More like this
Related

Азино 777 Официальный

Азино 777 Официальный

Numerology Horoscope by Date of Birth

Many individuals think that the day of birth can...

Recognizing Tarot Cards: A Comprehensive Guide

For centuries, tarot cards have actually captivated and mystified...

Discover the World of Free Port Games Offline

Are you a fan of port games? Do you...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]