കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ നിലയില്‍. കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോ (39) ആണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിന് ഇടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. രാവിലെ മൂന്നോടെയാണ് സംഭവം. മാര്‍ക്കറ്റില്‍ ഇറക്കാനുള്ള ലോഡുമായി എത്തിയതാണ് ഇയാള്‍.