ട്രെയിന്‍ അമിത വേഗതയിലല്ലായിരുന്നു എന്ന് കോറമണ്ഡല്‍ ലോക്കോ പൈലറ്റ്. സിഗ്നലുകള്‍ ഒന്നും ലംഘിച്ചിട്ടില്ലായിരുന്നു എന്നും ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി. ഗുരുതര പരിക്കേറ്റ ലോക്കോ പൈലറ്റ് ചികിത്സയിലാണ്. ഗ്രീന്‍ സിഗ്നല്‍ കിട്ടിയശേഷമാണ് ട്രെയിന്‍ നീങ്ങിയതെന്നും ട്രെയിന്‍ അതിവേഗതയിലായിരുന്നില്ലെന്നും ലോക്കോ പൈലറ്റ് വെളിപ്പെടുത്തി. ഒഡിഷ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയര്‍ന്നു. അതേസമയം ട്രെയിന്‍ ദുരന്തം വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണ വേണമെന്ന് സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുള്ള നടപടി നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്