എഴുകോൺ: ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് ആണ് അഞ്ച് ജോഡി ഇരട്ടകൾ കയ്യടക്കിയിരിക്കുന്നത്. കണ്ണാടിയിലെ പ്രതിബിംബങ്ങളെന്നപോലെ കൈകോർത്ത് നടന്ന് അവർ ഏവരുടെയും ഹൃദയത്തിലേക്കാണ് ചേക്കേറുന്നത്. എട്ടാം ക്ലാസ് എ ഡിവിഷനിൽ മുന്നും ബി ഡിവിഷനിൽ രണ്ടും ജോഡി ഇരട്ട വിദ്യാർഥികളാണ് ഈ അധ്യയന വർഷം പ്രവേശനം നേടിയത്. അഞ്ചൽ സ്വദേശികളായ ഷാലോം വീട്ടിൽ എഡ്വിൻ സുബി. എബ്രഹാം, എവിൻ സുബി. എബ്രഹാം, കൊട്ടാരക്കര സ്വദേശികളായ ലെത്തീഫ മനസിൽ അദ്നാൻ മുഹമ്മദ്, അഫ്നാൻ മുഹമ്മദ്, കൊട്ടാരക്കര സ്വദേശികളായ സൂരജ് ഭവനിൽ ധനുഷ്, ധനേഷ് എന്നിവരാണ് എട്ടാം ക്ലാസ് എ ഡിവിഷനിൽ പഠിക്കുന്നത്. കരിക്കോട് സ്വദേശികളായ കൈലാസം വീട്ടിൽ അഭിജിത്ത്, അഭിഷേക്, കരിക്കോട് സ്വദേശികളായ കുരീപുഴ വീട്ടിൽ ദേവിത എസ്. അനിൽ, ദ്രൂപത് എസ്. അനിൽ എന്നിവരാണ് ബി ഡിവിഷനിൽ പഠിക്കുന്നത്. ഹെയർ സ്റ്റൈൽ നോക്കി മാത്രമേ രൂപത്തിലും ഭാവത്തിലും ഒരേ പോലെയുള്ള ഇവരെ തിരിച്ചറിയാൻ കഴിയൂ എന്ന് അധ്യാപികമാരായ ബിൻസി പാപ്പച്ചനും ഭവ്യയും പറയുന്നു.