എഴുകോൺ: വിദേശത്തേക്ക് പോകാൻ പി.സി. സിക്ക് അപേക്ഷ നൽകിയ യുവാവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ എഴുകോൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വിജിലെൻസിന്റെ പിടിയിലായത്. പുത്തൂർ ആറ്റുവാശ്ശേരി സ്വദേശിയും എഴുകോൺ പോലീസ് സ്റ്റേഷനിലെ ഗ്രയിട് എസ്.സി.പി.ഒയുമായ പ്രദീപ് കുമാറാണ് (47) 500രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. എഴുകോൺ സ്വദേശി കംമ്പോഡിയയിലേക്ക് പോകാനായി മെയ് 25-ന് എഴുകോൺ പോലീസ് സ്റ്റേഷനിൽ പി. സി. സി (പോലീസ് ക്ലിയറൻസ് സെർട്ടിഫിക്കറ്റ്) ക്ക് അപേക്ഷ നൽകിയിരുന്നു. പി. സി. സി ലഭിക്കാൻ വൈകിയതോടെ യുവാവ് പ്രദീപ് കുമാറിനെ ബന്ധപ്പെട്ടു. വെള്ളിയാഴ്ച്ച യുവാവിന്റെ വീട്ടിലെത്തിയ പ്രദീപ് ശനിയാഴ്ച്ച പോലീസ് സ്റ്റേഷനിൽ എത്താൻ അവശ്യപവട്ടു. സ്റ്റേഷനിൽ എത്തിയ യുവാവിനോട് പ്രദീപ് പണം ആവശ്യപ്പെട്ടു. പണം നൽകിയാൽ മാത്രമേ പി.സി.സി. നൽകുകയുള്ളു എന്ന് പറഞ്ഞതോടെ യുവാവ് വിജിലെൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് ജയശങ്കർ ഐ. പി. എസ്സിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലെൻസിന്റ നിർദേശപ്രകാരം യുവാവ് വൈകിട്ട് ആറ് മണിയോടെ സ്റ്റേഷനിൽ എത്തി അഞ്ഞൂറ് രൂപ കൈകൂലി വാങ്ങുന്നതിനിടയിൽ പിടികൂടുകയ്യായിരുന്നു. കൊല്ലം വിജിലൻസ് ഡി.വൈ.എസ്.പി. അബ്ദുൾ വഹാബ്, സി.ഐമാരായ ജോഷി,അബ്ദുൾ റഹുമാൻ, ബിജു, സാനി, ജസ്റ്റിൻ, എസ്.ഐ.മാരായ സുനിൽ, ജോസഫ്,
സിവിൽ പോലീസ് ഓഫിസർമാരായ ഷിബു സക്രിയ, ഷാജി, നവാസ്, അജീഷ്, ദേവപൽ, സുനിൽ, ഗസെറ്റഡ് ഉദ്യോഗസ്ഥരായ കൊല്ലം കൺകാറണ്ട് ഓടിറ്റർ മണിലാൽ, എൽ. എസ്. ജി. ടി അസിസ്റ്റന്റ് ഡയറക്റ്റർ ഷിബു. എസ്. ഡ്രൈവർ അൻസർ അൻസാരി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.നാളെ കോടതിയിൽ ഹാജരാക്കും.