തൃശൂർ : മാനസീകാരോഗ്യ കേന്ദ്രത്തിൽ കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കാട് സ്വദേശിയാണ് കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇയാൾ നിൽക്കുന്നത്. ലഹരിക്കാടിമപ്പെട്ട് മാനസീക നില തെറ്റിയതിനെ തുടർന്ന് ചികിത്സക്കായി എത്തിച്ചതായിരുന്നു ഇയാളെ. ജീവനക്കാർ ചേർന്ന് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയ സഹോദരൻ സംസാരിച്ച് അനുനയിപ്പിച്ച് താഴെയിറക്കിയെങ്കിലും പുറത്തേക്ക് ഓടിയ ഇയാളെ പിടികൂടി. തന്നെ മെഡിക്കൽ കോളേജിൽ ചികിൽസിപ്പിച്ചാൽ മതിയെന്ന് പറഞ്ഞാണ് ആത്മഹത്യാ ഭീഷണി.