തൃശൂര്‍ : കയ്പമംഗലം മൂന്നുപീടികയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂരിൽ നിന്ന് കോട്ടയത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് വൈദ്യുതി പോസ്റ്റുകളാണ് ഇടിച്ചു തകർത്തത്.മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട് ടോറസ് ലോറി മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്. പെരുമ്പാവൂർ സ്വദേശി ബാദുഷക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. പുന്നക്കബസാർ ആകട്സ് പ്രവർത്തകർ പരിക്കേറ്റ ബാദുഷയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.