തൃശൂര്‍ : കൊടുങ്ങല്ലൂരിൽ യുവാവിനെ കബളിപ്പിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ മേത്തല സ്വദേശി പുതുവൽപുരയിടം സ്വദേശി അജ്മൽ (28), പുല്ലൂറ്റ് ചാപ്പാറ സ്വദേശി വാലത്തറ വീട്ടിൽ അഖിൽ (29) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ.ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.Grindr എന്ന ഓൺലൈൻ ഡേറ്റിംങ്ങ് ആപ്ലികേഷൻ വഴി പരിചയപ്പെടുന്ന യുവാക്കളെ പല സ്ഥലങ്ങളിൽ വിളിച്ചുവരുത്തി, അവരിൽ നിന്നും മൊബൈൽഫോൺ താൽകാലികമായി ഉപയോഗിക്കാനെന്ന് പറഞ്ഞ് വാങ്ങി മൊബൈൽഫോണുമായി കടന്നുകളയുന്ന സംഘമാണ് അറസ്റ്റിലായത്. ഇപ്രകാരം പരിചയപ്പെട്ട പരാതിക്കാരനെ പ്രതികൾ വിളിച്ചുവരുത്തി മൊബൈൽഫോൺ ഉപയോഗിക്കാനായി വാങ്ങിയശേഷം അവിടെ നിന്നും കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികൾ അറസ്റ്റിലായത്. ഇൻസ്പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ, എസ്.ഐ ഹരോൾഡ് ജോർജ്ജ്. സി.പി.ഓ മാരായ ഫൈസൽ, വിപിൻ കൊല്ലറ, രാജൻ, ഗോപകുമാർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു