സംസ്ഥാനത്ത് സ്വർണവില കൈത്താദൂരത്ത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇന്നലെ 400 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44560 രൂപയാണ്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരും. ശനിയാഴ്ച മാത്രം 1120 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. റെക്കോർഡ് വിലയിലേക്കാണ് സ്വർണം കുതിക്കുന്നത് എന്നാണ് സൂചന. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില.