കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു 17 പേർക്ക് പരിക്കേറ്റു. കർണാടക കോലാറിൽ നിന്നുള്ള അയ്യപ്പക്തരുടെ വാഹനമാണ് മറിഞ്ഞത്. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 43 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു.