രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം : അപ്രതീക്ഷിതമല്ലെന്ന് കെ.സുധാകരന്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതം അല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെപിസിസി നല്‍കിയ ലിസ്റ്റ് പരിഗണിച്ചാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ഇതില്‍ ഒരു തരത്തലുള്ള അതൃപ്തിയുമില്ല. പാര്‍ട്ടിയില്‍ എല്ലാവരുമായി കൂടിയാലോചിച്ചാണ് കെപിസിസി പട്ടിക നല്‍കിയത്. അല്ലാതെ ആര്‍ക്ക് വേണ്ടിയും കത്ത് നല്‍കിയിട്ടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം, രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമുന്‍പ് തനിക്കെതിരെ നടന്നത് സ്പോണ്‍സേഡ് അപവാദങ്ങളായിരുന്നെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നോമിനി എന്നത് അപവാദമായി താന്‍ കരുതുന്നില്ല. രണ്ട് ദിവസം മാത്രം ആയുസുള്ള ഇത്തരം പ്രചരണങ്ങളില്‍ കൂടുതല്‍ പ്രതിക്കുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

രാജ്യസഭാ സ്ഥാനാര്‍ഥിയായി ശ്രീനിവാസന്‍ കൃഷ്ണനെ പരിഗണിക്കണമെന്ന വിധത്തില്‍ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് വിവാദമുണ്ടാകുന്നത്. കേരളത്തില്‍ സജീവമല്ലാത്ത ശ്രീനിവാസന്‍ കൃഷ്ണനെ സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന നിലപാടായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നത്. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ അഭിപ്രായം.

കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു. താന്‍ പാരമ്ബര്യമുള്ള കോണ്‍ഗ്രസ് നേതാവാണ്. നെഹ്റു കുടുംബവുമായി നല്ല ബന്ധമാണുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നോമിനി എന്നത് മോശമായി താന്‍ കാണുന്നില്ലെന്നും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറാണ് രാജ്യസഭാ സ്ഥാനാര്‍ഥി. ജെബിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ ശ്രീനിവാസന്‍ കൃഷ്ണന്‍ സ്വാഗതം ചെയ്തു. എം.ലിജു, എം.എം.ഹസന്‍, ജെബി മേത്തര്‍ എന്നിവരുടെ പേരുകളിക്ക് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. ജെബിക്ക് ആശംസകള്‍ അറിയിക്കുന്നതായും ശ്രീനിവാസന്‍ കൃഷ്ണന്‍ പറഞ്ഞു.

spot_imgspot_img

Popular

More like this
Related

മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന്‍ ചെയ്യണം :ഡീന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം...

നടിയെ ആക്രമിച്ച കേസ്: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പള്‍സര്‍ സുനി ജാമ്യം തേടി

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനി ജാമ്യം തേടി സുപ്രീംകോടതിയിൽ....

വയനാട് ദുരന്തം :സര്‍ക്കാര്‍ ജീവനക്കാര്‍ 5ദിവസത്തെ ശമ്പളം നല്‍കും

  വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ സർക്കാർ ജീവനക്കാർ തുക നൽകുന്ന കാര്യത്തിൽ...

മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ തുടരും :തെരച്ചിലില്‍ അന്തിമതീരുമാനം സൈന്യത്തിന്‍റേത്

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ തുടരും. തെരച്ചിൽ തുടരുന്നതിൽ സൈന്യം അന്തിമ തീരുമാനം...
[tds_leads title_text="Subscribe" input_placeholder="Email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" f_title_font_family="653" f_title_font_size="eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9" f_title_font_line_height="1" f_title_font_weight="700" f_title_font_spacing="-1" msg_composer="success" display="column" gap="10" input_padd="eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==" input_border="1" btn_text="I want in" btn_tdicon="tdc-font-tdmp tdc-font-tdmp-arrow-right" btn_icon_size="eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9" btn_icon_space="eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=" btn_radius="3" input_radius="3" f_msg_font_family="653" f_msg_font_size="eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==" f_msg_font_weight="600" f_msg_font_line_height="1.4" f_input_font_family="653" f_input_font_size="eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9" f_input_font_line_height="1.2" f_btn_font_family="653" f_input_font_weight="500" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_btn_font_line_height="1.2" f_btn_font_weight="700" f_pp_font_family="653" f_pp_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9" f_pp_font_line_height="1.2" pp_check_color="#000000" pp_check_color_a="#ec3535" pp_check_color_a_h="#c11f1f" f_btn_font_transform="uppercase" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9" msg_succ_radius="2" btn_bg="#ec3535" btn_bg_h="#c11f1f" title_space="eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9" msg_space="eyJsYW5kc2NhcGUiOiIwIDAgMTJweCJ9" btn_padd="eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9" msg_padd="eyJwb3J0cmFpdCI6IjZweCAxMHB4In0="]