ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ചൂറി റെക്കോഡ് മറികടന്ന് വിരാട് കോഹ്‌ലി. മുംബൈ വാംഖഡെയിലെ സെമി ഫൈനല്‍ പോരാട്ടമാണ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്. ന്യൂസിലാൻഡിനെതിരെ 50-ാം സെഞ്ച്വറിയാണ് (113 പന്തില്‍ 117) കോഹ്‌ലി കണ്ടെത്തിയത്. ഗ്യാലറിയില്‍ സച്ചിനെ സാക്ഷിയാക്കിയാണ് കോഹ്ലിയുടെ ഇന്നിങ്സ്. 290-ാം ഏകദിനത്തിലാണ് കോഹ്‌ലി തന്റെ അമ്പതാം ശതകം കണ്ടെത്തിയത്. 463 മത്സരങ്ങളിൽ നിന്നായിരുന്നു സച്ചിന്റെ നേട്ടം. രോഹിത് ശർമ്മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് കൂടുതൽ സെഞ്ച്വറി നേടിയ മറ്റു താരങ്ങൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കി.