രണ്ടാം പിണറായി സർക്കാർ പോരെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്. നിലവിൽ പെൻഷൻ കൊടുക്കാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ലെന്ന് വെള്ളാപ്പള്ളി നടേശൻ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാറിന്‍റെ നേട്ടം. ഒരു ചുക്കും ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വി ഡി സതീശൻ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യൻ ആയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.