ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം ഉടന്‍ പുറത്തുവിടുമെന്ന് വിവരം. ഈ മാസംതന്നെ ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിലൂടെ ലഭിച്ച മുന്‍തൂക്കം തിരഞ്ഞെടുപ്പില്‍ മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരും കേന്ദ്രമന്ത്രി വി. മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു എ ക്ലാസ് മണ്ഡലത്തിൽ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദൻ സ്ഥാനാർഥിയായേക്കുമെന്ന് സൂചനയുണ്ട്.പത്തനംതിട്ടയില്‍ മൂന്ന് പേരുകളാണ് ബിജെപി നേതൃത്വത്തിന്റെ മുന്നിലുള്ളത്. ഇതില്‍ കുമ്മനം രാജശേഖരന്റെ പേരിനാണ് മുന്‍തൂക്കം. കുമ്മനം പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്