പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേർ പോലീസ് പിടിയിൽ. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച വാഹനം കേടാവുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്നാണ് വിവരം. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്.