കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂണ്‍ 4 ന്. കണ്ണൂരില്‍ നിന്ന് ഹജ്ജ് സംഘം യാത്ര തിരിക്കും. ഹജ്ജ് ക്യാമ്ബിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്ത്രീ തീര്‍ഥാടകര്‍ മാത്രം യാത്ര ചെയ്യുന്ന വിമാനം ഇത്തവണത്തെ പ്രത്യേകതയാണ്.
11,121 പേരാണ് ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 6831 പേര്. 4290 പുരുഷ ഹാജിമാരും ഇത്തവണ ഹജ്ജ് നിര്‍വഹിക്കും. സ്ത്രീ തീര്‍ഥാടകളുടെ എണ്ണം പരിഗണിച്ച് ഇത്തവണ ഒരു വിമാനം സ്ത്രീകള്‍ മാത്രമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി അറിയിച്ചു.
ജൂണ്‍ നാലിന് പുലര്‍ച്ച 1.45 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മന്ത്രി വി.അബ്ദുറഹ്മാന് വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ കരിപ്പൂരിലും ഇത്തവണ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമുണ്ട്. പകുതിയലധികം പേരും പോകുന്നത് കരിപ്പൂര്‍ വഴിയാണ്. മൂന്നിടങ്ങളിലും ഹജ്ജ് ക്യാബിനും സൗകര്യമൊരുക്കിയിട്ടുണ്ട്.