കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. കൊച്ചിയില്‍ സ്ഫോടനം ഉണ്ടായത് പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്മ്യൂണിസ്റ്റുകള്‍, വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങിന് ഭീഷണിക്കത്ത് ലഭിച്ചത്.
സിപിഐ(എം.എൽ)ന്റെ പേരിലാണ് കത്ത്. പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിക്കും എന്നും കത്തിൽ പറയുന്നുണ്ട്. കത്ത് നടക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്.ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാൽ തന്നെ കത്തിനെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ കത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് വിവരം.