അടുത്തവര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്‍രി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്ലിക്ക് ഇടമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിരാട് കോലിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിസിസിഐ പ്രതിനിധികളും സെലക്ടര്‍മാരും ഉടന്‍ കോഹ്ലലിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ലോകകപ്പ് ഫൈനല്‍ തോല്‍വി ചര്‍ച്ച ചെയ്യാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്‍റ് രാജിവ് ശുക്ല, ട്രഷറര്‍ ആശിശ് ഷെലാര്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കോച്ച് രാഹുല്‍ ദ്രാവിഡുമായും മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ട്വന്‍റി20 ടീമിലെ സ്ഥാനവും ചര്‍ച്ചയായത്.