ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് ഇരട്ട ജീപര്യന്തം ശിക്ഷ. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രാദേശിക നേതാക്കൾക്ക് ജീവപരന്ത്യം തടവും ഹൈക്കോടതി ശിക്ഷ വിധിച്ചു. ടിപിയുടേത് അത്യന്തം പ്രാകൃതമായ കൊലപാതകം എന്ന് വിശേഷിപ്പിച്ച കോടതി ഇരട്ട ജീവപര്യന്തം കിട്ടിയ പ്രതികൾക്ക് 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുതെന്നും ഉത്തരവിലുണ്ട്. ടി പി ചന്ദ്രശേഖരൻ വധക്കേസിനെ വെറുമൊരു രാഷ്ടീയകൊലപാതകതെന്നുപറഞ്ഞ് തളളിക്കളയേണ്ടതില്ലെന്നാവർത്തിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. കൊലപാതകക്കുറ്റത്തിന് വിചാരണക്കോടതി വിധിച്ച ജീവപരന്ത്യം തടവിന് പുറമേയാണ് ഗൂഡാലോചനക്കുറ്റത്തിന് കൂടി കൊലയാളി സംഘത്തെ മറ്റൊരു ജീവപരന്ത്യത്തിനുകൂടി ശിക്ഷിച്ചത്.
ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിർമാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ്, അഞ്ചാം പ്രതി എം കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർക്കാണ് ഇരട്ട ജീവപരന്ത്യം. ആറാം പ്രതി അണ്ണൻ സിജിത്തിനെതിരെ ഗൂഡാലോചനക്കുറ്റം തെളിയാത്തതിനാൽ വിചാരണക്കോടതി ചുമത്തിയ ജീവപരന്ത്യം അനുഭവിക്കണം. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് ശിക്ഷാകാലയളവില്‍ യാതൊരു നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ശിക്ഷാ കാലയളവിനിടെ തടവുശിക്ഷയില്‍ നല്‍കുന്ന ഇളവ് ഉള്‍പ്പെടെ നല്‍കരുതെന്നാണ് ഉത്തരവ്.