തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് താഴെ വീണ സ്ത്രീയാണ് രക്ഷപ്പെട്ടത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ താഴേക്ക് കാൽ പോയി വീഴാൻ തുടങ്ങിയ സ്ത്രീയെ ആര്‍പിഎഫ് കോൺസ്റ്റബിൾ ഇഎസ് സുരേഷ് കുമാര്‍ പുറകിൽ നിന്നും പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതേ ട്രെയിനിൽ സ്ത്രീ യാത്ര ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് ദാരുണമായ അപകടം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ സുരേഷ് കുമാറിൻ്റെ പ്രവര്‍ത്തനം അഭിനന്ദിക്കപ്പെടുന്നത്.