ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റു. ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. തുടക്കത്തിൽ തന്നെ ബ്രസീലിന് വേണ്ടി മാർട്ടിനേലി ലീഡ് എടുത്തു. ശേഷം ലൂയിസ് ഡയസ് മാജിക്കിലൂടെ കൊളംബിയ വിജയിച്ചു കേറുകയായിരുന്നു. ഡയസ് ഇരട്ട ഗോൾ സ്വന്തമാക്കി. 75,79 മിനുട്ടുകളിലായിരുന്നു ഡയസിന്‍റെ ഗോളുകൾ.
അർജന്‍റീനക്കെതിരെ യുറുഗ്വെ 41-ാം മിനിറ്റില്‍ അരാഹോയിലൂടെയാണ് മുന്നിലെത്തിയത്. 87-ാം മിനിറ്റില്‍ അർജന്‍റീനയുടെ തോൽവി ഉറപ്പാക്കിയ ഗോൾ ന്യുനസ് സ്വന്തമാക്കി.തോറ്റെങ്കിലും അർജന്‍റീന തന്നെയാണ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.