മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്ഖേഡയിലാണ് സംഭവം. കാമിനി എന്ന കുട്ടിയാണ് മരിച്ചത്. അമ്മയുടെ സമീപം കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോൺ കൈയിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. കുട്ടി ഹൃദയാഘാതത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം